പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ 2019ൽ പോൾ ചെയ്തത് 10,26,553 വോട്ട്. ഇത്തവണ ചെയ്തത് 9, 05,727 വോട്ട്. കഴിഞ്ഞ തവണത്തേക്കാൾ 1,20,826 വോട്ടിന്റെ കുറവാണ് ഇത്തവണയുള്ളത്. ഇത് ഫലത്തെ കാര്യമായി സ്വാധീനിക്കുമെന്നാണ് സൂചന. ഇൗ വർഷം 18807 പുതിയ വോട്ടർമാരുണ്ടായിട്ടും പോളിംഗ് കുറഞ്ഞത് മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 44243 വോട്ടായിരുന്നു. ഇതിന്റെ മൂന്നിരട്ടിയോളം വോട്ട് ഇത്തവണ പോൾ ചെയ്യാതിരുന്നത് ആരെ ബാധിക്കുമെന്ന് തലപുകയ്ക്കുകയാണ് മുന്നണികൾ. ഇത്തവണ 14, 29, 700 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. പോളിംഗ് ശതമാനം എഴുപതിന് മുകളിലെത്തുമെന്നാണ് എല്ലാ മുന്നണികളും പ്രതീക്ഷിച്ചത്. വീട്ടിൽ വോട്ടു ചെയ്തവർ ഒഴികെ 63.37 ശതമാനമാണ് പോളിംഗ്. വോട്ടർമാരുടെ നിസംഗത, പോളിംഗിന് ബൂത്തുകളിൽ താമസം നേരിട്ടതിനാൽ കുറച്ചുപേർ മടങ്ങിപ്പോയത്, കടുത്ത ഉച്ചവെയിൽ തുടങ്ങിയവയാണ് പോളിംഗ് വലിയ തോതിൽ ഇടിയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ത്രീകളാണ് കൂടുതലായി വോട്ടു ചെയ്തത്. പൂഞ്ഞാർ: സ്ത്രീ വോട്ടർ 96,198. വോട്ടു ചെയ്തത് 57,807. പുരുഷ വോട്ടർമാർ 94,480 . പോൾ ചെയ്ത് 63,271. കാഞ്ഞിരപ്പള്ളി: സ്ത്രീ വോട്ടർമാർ 96,907. വോട്ടു ചെയ്തത് 61,667. പുരുഷ വോട്ടർ 90,990. വോട്ടു ചെയ്തത് 62,885. ആറൻമുള: സ്ത്രീകൾ 1,24,531. വോട്ട് ചെയ്തത് 75,744. പുരുഷൻമാർ 1,12,100 . വോട്ടു ചെയ്തത് 69,361. റാന്നി: സ്ത്രീകൾ 99,330 ' വോട്ട് ചെയ്തത് 58,482. പുരുഷൻമാർ 92,110. വോട്ട് ചെയ്തത് 57,764 . കോന്നി : സ്ത്രീകൾ 1106304. വോട്ടു ചെയ്തത് 68,356. പുരുഷൻമാർ 94 545. വോട്ടു ചെയ്തതത് 60675. തിരുവല്ല : സ്ത്രീകൾ 111533. വോട്ട് ചെയ്തത് 65,560. പുരുഷൻമാർ 100906. വോട്ട് ചെയ്തത് 63021.അടൂർ : സ്ത്രീകൾ 1,11,581. വോട്ടു ചെയ്തത് 75,532. പുരുഷൻമാർ 98,176വോട്ടു ചെയ്തത് 65920.