ഓമല്ലൂർ : ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ പറയാനാലി-പള്ളം കരയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ഒൻപതാം ഉത്സവദിനത്തിൽ പതിവ് പൂജകൾക്ക് ശേഷം രാവിലെ 9 മുതൽ ശ്രീഭൂതബലി എഴുന്നള്ളത്ത് നടക്കും. ഉച്ചയ്ക്ക് ഒന്ന് മുതൽ തെങ്ങമം ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. മൂന്നിന്ആറാട്ട് എഴുന്നള്ളത്ത്. ഗജരാജൻ തൃക്കടവൂർ ശിവരാജു തിടമ്പേറ്റും.. അകമ്പടിയായി പാമ്പാടി സുന്ദരൻ, ഉണ്ണിമങ്ങാട്‌ ഗണപതി, തിരുവല്ല ജയരാജൻ ഉൾപ്പടെ എട്ട് ഗജവീരന്മാർ അണിനിരക്കും. നാദസ്വരം, വേലകളി പഞ്ചാരിമേളം എന്നിവ ഒപ്പമുണ്ടാകും.. 4.45 ന് അപൂർവങ്ങളിൽ അപൂർവമായ കൽനാദസ്വരം കൊണ്ടുള്ള കീർത്തനം ഭഗവാന്റെ മുന്നിൽ ആലപിക്കും.. വർഷത്തിൽ ഒരു ദിവസം മാത്രമാണ് കൽനാദസ്വരം ക്ഷേത്രത്തിൽ വായിക്കാറുള്ളത്..

5 ന് ആറാട്ട് ഘോഷയാത്ര ഉഴുവത്ത് ദേവിക്ഷേത്രത്തിലേക്ക് തിരിക്കും. ദീപാരാധനയ്ക്ക് ശേഷം ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത് നീങ്ങും. പുലർച്ചെ മൂന്നിനാണ് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. നൂറുകണക്കിന് തീവെട്ടികളുടെ അകമ്പടിയോടെ, വാദ്യമേളങ്ങളോടെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിൽ പുലർച്ചെ നാലിന് എത്തിച്ചേരും..

5 ന് ദീപാരാധനയും ആകാശദീപക്കാഴ്ചയും നടക്കും വൈകിട്ട് ആറ്

മുതൽ ആദ്ധ്യാത്മിക പ്രഭാഷണം. തുടർന്ന് വിവേക് സദാശിവം നയിക്കുന്ന സംഗീതസദസ്സ് രാത്രി 12:30 ന് ഗാനമേള