obit
എൻ. ഗോവിന്ദൻ നമ്പൂതിരി

തിരുവല്ല: ജന്മഭൂമി ചീഫ് ന്യൂസ് കോഓർഡിനേറ്റർ അനിൽ നമ്പൂതിരിയുടെ പിതാവും തിരുവല്ല നമ്പൂതിരി ആൻഡ് സൺസ് വാച്ച് വർക്‌സ് ഉടമയുമായ മതിൽഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എൻ. ഗോവിന്ദൻ നമ്പൂതിരി (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പാലാ പൂവരണി തേവണംകോട്ടില്ലത്ത് എൻ. സരസ്വതി അന്തർജ്ജനം. മറ്റുമക്കൾ: ജി. ഗോവിന്ദൻ നമ്പൂതിരി, ജി. ഉമാദേവി, ജി. രജനിദേവി (അയിരൂർ ഗ്രാമപഞ്ചായത്ത്), ജി. പത്മാദേവി (അദ്ധ്യാപിക ഗവ. യു.പി സ്‌കൂൾ കിള്ളിമംഗലം പാലക്കാട്). മരുമക്കൾ: ആശാദേവി (അദ്ധ്യാപക അർബൻബാങ്ക് പുതുപ്പള്ളി), ജയാദേവി, കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, കൃഷ്ണകാന്ത്.