
പന്തളം : അഖില മലങ്കര ഓർത്തഡോക്‌സ് ശുശ്രൂഷക സംഘം തുമ്പമൺ ഭദ്രാസന വാർഷിക സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം മലങ്കര ഓർത്തഡോക്‌സ് സഭ അഹമ്മദബാദ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദർ ബഹനാം ജോസഫ് അദ്ധ്യക്ഷതവഹിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹസന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പാ, ബിജു വി.പന്തപ്ലാവ്, ഫാദർ സി കെ തോമസ്, ഫാദർ ഗ്രിഗറി വർഗീസ് ദാനിയേൽ , ഫാദർ അബിമോൻ റോയി, ഷിബു കെ.എബ്രഹാം എന്നിവർ സംസാരിച്ചു.