
പത്തനംതിട്ട : ആൾ ഇന്ത്യാ വീരശൈവ മഹാസഭ പത്തനംതിട്ട വനിതാസമാജത്തിന്റെ നേതൃത്വത്തിൽ നടന്ന 'പെണ്മ 2024' സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിത കെ.എസ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. സീനിയർ വൈസ് പ്രസിഡന്റ് സി പി.മധുസുദനൻപിള്ള സംഘടനാ വിശദീകരണം നടത്തി. ഡോക്ടർ എസ്.ഗിരീഷ് കുമാർ ക്ലാസ് നയിച്ചു. ഗിരിഷ് ഓമല്ലൂർ, കെ.രാജേന്ദ്രൻ, സുജിത്ത് കുമാർ ടി.ജി, മധു.എം.എസ്, അംബിക, ജിതിൻ നാഥ്, നിഷ ജഗദീഷ്, സിനി ആർട്ടിസ്റ്റ് അപർണ്ണ മോഹൻ, ഷീബ സന്തോഷ് എന്നിവർ സംസാരിച്ചു.