പ്രക്കാനം: 53-ാമത് സംസ്ഥാന സീനിയർ വോളീബാൾ ചാമ്പ്യൻഷിപ്പ് മുൻ ദേശീയ വോളിബാൾ താരം മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.ഹരി, കല അജിത്ത്, അജി അലക്‌സ്, അഭിലാഷ് വിശ്വനാഥ്, കെ.കെ.ശശി, എം.വി.സഞ്ജു , കടമ്മനിട്ട കരുണാകരൻ, റവ.ഫാ. ബിജു മാത്യു, ബിനോയ് കെ.മത്തായി, ആർ.രവികുമാർ, അഡ്വ.എസ്.മനോജ്, ബിജുരാജ്, രവീന്ദ്രൻ നായർ, അനിൽ ചൈത്രം എന്നിവർ സംസാരിച്ചു.