elephant-scaled

കാട്ടാനശല്യം മൂലം മലയോര മേഖലയിൽ ജനം നാടുവിടുന്നു

​കോന്നി: മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ശ​ല്യം മൂലം പൊറുതിമുട്ടുകയാണ് നാട്ടുകാർ. കല്ലേലി, ത​ണ്ണി​ത്തോ​ട്, തേ​ക്കു​തോ​ട്, പൂ​ച്ച​ക്കു​ളം, മണ്ണിറ,, കൊ​ക്കാ​ത്തോ​ട് തു​ട​ങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകൾ ഭീഷണിയായത്. കാ​ട്ടാ​നശ​ല്യ​ത്തെ തു​ട​ർ​ന്ന് ജീ​വി​തം വ​ഴി​മു​ട്ടി​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ഇ​വി​ടെ​നി​ന്ന്​ താ​മ​സം മാ​റി​ . ആൾത്താമസമില്ലാത്ത നി​ര​വ​ധി വീ​ടു​കൾ ഇവിടെയുണ്ട്. കോന്നി കൊക്കാത്തോട് വനപാതയ്കിരികിലുള്ള കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം കാട്ടാനകൾ അക്രമംകാട്ടിയിരുന്നു. പാചകപ്പുരയും അന്നദാനം നടത്തുന്ന ഷെഡും പലചരക്ക് സാധനങ്ങളും പാത്രങ്ങളും നശിപ്പിച്ചു. തേ​ക്കു​തോ​ട് മൂ​ർ​ത്തി​മ​ണ്ണി​ൽ അടുത്തിടെ പ​ലത​വ​ണ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ക​യും വീടുകൾ നശിപ്പിക്കുകയും ചെ​യ്തു. പൂ​ച്ച​ക്കു​ള​ത്തും ഇതാണ് സ്ഥിതി. ക​ല്ലേ​ലി എ​സ്റ്റേ​റ്റ് ഭാ​ഗ​ത്തും നി​ര​വ​ധി ത​വ​ണ കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ല​ത​വ​ണ​യും ത​ല​നാ​രി​ഴ​യ്ക്കാ​ണ്‌ ആളുകൾ ര​ക്ഷ​പ്പെ​ട്ട​ത്. വ​നാ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ വേ​ലി​ക​ൾ പ​ല​തും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ൽ ഇ​റ​ങ്ങാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. സൗ​രോ​ർ​ജ വേ​ലി​കൾ സ്ഥാപിച്ച ശേഷം അ​റ്റ​കു​റ്റ​പ്പണി നടത്താറില്ല. വ​നാ​തി​ർ​ത്തി​ക​ളി​ലെ പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും നി​ര​വ​ധി തെ​ങ്ങുകളും ക​മുകുകളും കാ​ട്ടാ​നകൾ നശിപ്പിച്ചു. ഇ​തിന് ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​റില്ലെന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

കാരണം

വ​ർ​ദ്ധി​ച്ചുവ​രു​ന്ന വേ​ന​ൽ ചൂ​ടി​ൽ വ​ന​ത്തി​ൽ വെള്ളവും ഭക്ഷണവുമില്ലാത്തതിനാൽ ആനകൾ നാട്ടിലിറങ്ങുന്നു

പരിഹാരം

വ​നാ​തി​ർ​ത്തി​ക​ളി​ൽ വ​ലി​യ കി​ട​ങ്ങു​ക​ൾ കു​ഴി​ക്കണം. സൗ​രോ​ർ​ജ വേ​ലി​ക​ൾ സ്ഥാപിക്കണം.

-------------------

മലയോര മേഖലയിലെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയില്ല.

പ്രവീൺ പ്ലാവിളയിൽ ( കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം)