
മുറിഞ്ഞകൽ : എസ്.എൻ.ഡി.പി യോഗം മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവം മേയ് ഒന്ന്, രണ്ട് മൂന്ന് തീയതികളിൽ നടക്കും. ഒന്നിന് രാവിലെ ആറിന് ഗുരുപൂജ, ഒൻപതിന് ശാഖാ പ്രസിഡന്റ് വി.പി.സലിംകുമാർ പതാക ഉയർത്തും. തുടർന്ന് കലാ കായിക മത്സരങ്ങൾ. വൈകിട്ട് അഞ്ചിന് ദേശതാലപ്പൊലി നെടുമൺകാവ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. തുടർന്ന് ഗുരുപൂജ, കലാപരിപാടികൾ. രണ്ടിന് രാവിലെ പത്തിന് മാതൃസമ്മേളനം കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്യും. വനിതാസംഘം വൈസ് പ്രസിഡന്റ് ആശാസജി അദ്ധ്യക്ഷത വഹിക്കും.