
തണ്ണീരിൽ കുടിനീർ തേടി...
തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കുട്ടനാട്ടിലെ പൊതുജലാശയങ്ങളിൽ ഓരുവെള്ളം കയറിയിരിക്കുകയാണ്.
പുലർച്ചെ ആലപ്പുഴ പള്ളാത്തുരുത്തിയിലെ ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് കുട്ടനാട്ടിൽ വിതരണം ചെയ്യുവാനായ് വള്ളങ്ങളിലെത്തി ടാങ്കുകളിൽ വെള്ളം ശേഖരിക്കുന്നു. വേനൽചൂടിൽ കുട്ടനാട്ടിലെ ഉൾപ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.