ചെങ്ങന്നൂർ: ചെങ്ങന്നൂർ റയിൽവെ സ്റ്റേഷൻ മികച്ച വരുമാനമുണ്ടാക്കിയ 100 സ്റ്റേഷനുകളിൽ ആദ്യ 25ൽ ഇടം പിടിച്ചു. ദക്ഷിണ റെയിൽ വേയിൽ 2023- 24 വർഷത്തിൽ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംഗ്ഷൻ, കോഴിക്കോട്, തൃശൂർ, എറണാകുളം ടൗൺ, പാലക്കാട് ജംഗ്ഷൻ, കണ്ണൂർ, കൊല്ലം ജംഗ്ഷൻ, കോട്ടയം, ആലുവ, ചെങ്ങന്നൂർ എന്നീ സ്‌റ്റേഷനുകളാണ് ആദ്യ 25ൽ ഇടം നേടിയത്. ഇതിൽ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ. 262 കോടി രൂപയാണ് ലഭിച്ചത്. ആറാം സ്ഥാനത്ത് എറണാകുളം ജംഗ്ഷൻ 227കോടി, എട്ടാം സ്ഥാനത്ത് കോഴിക്കോട് 178കോടി. തൃശ്ശൂർ 155 കോടി, 13ാം സ്ഥാനത്ത് എറണാകുളം ടൗൺ 129 കോടി, 15ാം സ്ഥാനത്ത് പാലക്കാട് ജംഗ്ഷൻ 115 കോടി, 16ാം സ്ഥാനത്ത് കണ്ണൂർ 113 കോടി, 19ാം സ്ഥാനത്ത് കൊല്ലം ജംഗ്ഷൻ 97 കോടി, കോട്ടയം 21ാം സ്ഥാനത്ത് 83 കോടി, 22ാം സ്ഥാനത്ത് ആലുവ 80 കോടി, 25ാം സ്ഥാനത്ത് ചെങ്ങന്നൂർ 61 കോടി എന്നിവയാണ് ആദ്യ 25ൽ ഇടം നേടിയത്.