
പത്തനംതിട്ട : വിവിധ ആവശ്യങ്ങൾക്കായി ജില്ലയിൽ എത്തുന്ന വനിതകൾക്കായി താമസസൗകര്യവും ആഹാരവും ലഭ്യമാക്കുന്നു. കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷൻ സ്ത്രീ ശാക്തീകരണം മുൻനിറുത്തി സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരുക്കിയ വനിതാമിത്ര കേന്ദ്രത്തിലാണ് സ്ഥിരതാമസത്തിനും ഇന്റർവ്യുവിനും മറ്റ് ദിവസ ആവശ്യങ്ങൾക്കും വരുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ആഹാരവും ലഭ്യമാക്കുന്നത്. വെള്ളം, വൈ ഫൈ സൗകര്യം, പാർക്കിംഗ് സൗകര്യം, സെക്യൂരിറ്റി സേവനം, ഇൻസിനേറ്റർ, നാപ്കിൻ വെൻഡിംഗ് മെഷീൻ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. എ.സി, നോൺ എ.സി റൂമുകളും ഷെയറിംഗ് റൂമുകളും ഇവിടെ ലഭിക്കും.