bhasi

മുളക്കുഴ : ക്രീയേഷൻ ഒഫ് റവലുഷനറി ആൻഡ് ഫൈനാർട്സ് തീയേറ്ററിന്റെ (ക്രാഫ്റ്റ് ) ആഭിമുഖ്യത്തിൽ നാലിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് മുളക്കുഴ രഞ്ജിനി ക്ലബ്‌ ഓഡിറ്റോറിയത്തിൽ തോപ്പിൽ ഭാസി ജന്മശതാബ്ദി ആചരണം നടക്കും. കവി കുരീപ്പുഴ ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ കെ.വി.ജനാർദ്ദനൻ ആചാരി അദ്ധ്യക്ഷത വഹിക്കും. മുരളി മുളക്കുഴ, അഡ്വ.റെഞ്ചി ചെറിയാൻ, പാർത്ഥസാരഥി വർമ്മ, പി.ഡി.രഘുപ്രസാദ് എന്നിവർ സംസാരിക്കും. കെ.പി.എ.സിയുടെ ഗാനങ്ങൾ കോർത്തിണക്കി കങ്ങഴ ഭരതം മ്യൂസിക് കരോക്കെ ഗാനമേള നടത്തും.