കോന്നി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി പൈപ്പുലൈനുകളുടെ അറ്റകുറ്റപണികൾക്കും, പുതിയ വ സ്ഥാപിക്കുന്നതിനുമായി റോഡു വശങ്ങളിലെ കുഴികൾ യാത്രാദുരിതത്തിനും, അപകടങ്ങൾക്കും കാരണമാകുന്നു. ചൈനാ മുക്ക് - ചേരീമുക്ക് റോഡ്, മാങ്കുളം എന്നിവിടങ്ങളിൽ പലയിടങ്ങളിലും കുഴിയ്ക്കായ് എടുത്ത മണ്ണ് അപകടകരമായ നിലയിൽ കിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിട്ടുണ്ട്. പൊടിശല്യവും രൂക്ഷമാണ് .മാങ്കുളത്തെ കോൺക്രീറ്റ് റോഡുകൾ ഇതു മൂലം നാശമായിട്ടുണ്ട്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.