അടൂർ : പോക്സോ കേസിൽ 21വർഷം കഠിന തടവും 175000/ രൂപ പിഴയും.
കന്യാകുമാരി ചൂടാൽ വില്ലേജിൽ, പല്ലുകുഴി കാവുവിള വീട്ടിൽ ഗോകുൽ എന്ന് വിളിക്കുന്ന അനീഷ് രാജേന്ദ്രനെയാണ് (31) അടൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 15 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കിയതായി അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം പ്രതി 21മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ പി ഹാജരായി.