പന്തളം : പന്തളം നഗരസഭ സെക്രട്ടറിയെ എൽ.ഡി.എഫ് കൗൺസിലർമാർ ഉപരോധിച്ചു. നഗരസഭയിലെ പല വാർഡുകളിൽ ജനം വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിലും വെളളമില്ലാത്ത അവസ്ഥയാണ്. ചൂട് പാരമ്യത്തിലായ ദിവസങ്ങളിൽ കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ജനം നട്ടം തിരിയുമ്പോൾ നഗരസഭ നിസംഗരായിരിക്കുന്നതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാരായ ലസിതാനായർ. രാജേഷ്‌കുമാർ, അംബികാ രാജേഷ് എന്നിവർ മുൻസിപ്പൽ സെക്രട്ടറിയെ ഇന്നലെ ഉപരോധിച്ചു. വാർഡുകളിൽ വെള്ളമെത്തിക്കാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.