അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ നെടുമൺ അറുകാലിക്കൽ 1319-ാം ശാഖയിലെ 11 -മത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം മേയ് 1,2,3 തീയതികളിൽ നടക്കും. തന്ത്രി രതീഷ് ശശിയുടെ മുഖ്യകാർമ്മികത്വം വഹിക്കും. മേയ് 1ന് രാവിലെ 5.30ന് ഗുരു സുപ്രഭാതം, 6ന് അഷ്ടദ്രവ്യഗണപതി ഹോമം, 7ന് പതാക ഉയർത്തൽ, ഭദ്രദീപം തെളിക്കൽ, 7.15ന് പറയിടീൽ , 7.30ന് ഗുരുദേവകീർത്തനാപാലനം, 8മുതൽ നവക പഞ്ചഗവ്യകലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, 1 മുതൽ പ്രഭാഷണം, ജമിനി തങ്കപ്പൻ കോട്ടയം, വിഷയം ശ്രീനാരായണ ഗുരു കണ്ടെത്തിയ കേരളം, ഉച്ചയ്ക്ക് 1ന് ഗുരുപൂജ, അന്നദാനം, വൈകിട്ട് 5 മുതൽ സമൂഹ പ്രാർത്ഥന, 6.40ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, 7മുതൽ തിരുവാതിര , മേയ് 2ന് രാവിലെ 5.30ന് ഗുരുസുപ്രഭാതം, നിർമ്മാല്യ ദർശനം,7.30ന് ഗുരുദേവ കീർത്തനാലാപനം, 10മുതൽ ശ്രീനാരായണ സത്‌സംഗം, ഉച്ചയ്ക്ക് 1ന് ഗുരുപൂജ, അന്നദാനം, വൈകിട്ട് 4.30 മുതൽ സർവൈശ്വര്യ പൂജ, വൈകിട്ട് 6.40ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, മേയ് 3ന് 10 മുതൽ ശ്രീനാരായണ ദർശനം കുടുംബത്തിൽ എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധൻ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് ഗുരുപൂജ, അന്നദാനം, വൈകിട്ട് 6.40ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച. രാത്രി 7മുതൽ തിരുവാതിര.