അടൂർ: കുടിവെള്ളം പമ്പ് ചെയ്യാനുപയോഗിച്ചിരുന്ന മോട്ടോർ മോഷണം പോയതായി പരാതി. മുണ്ടപ്പള്ളി പാറക്കൂട്ടം മൂത്തേടത്ത് വീട്ടിൽ റോയി വർഗീസിന്റെ വീട്ടിലേക്ക് കുടിവെള്ളം പമ്പു ചെയ്യാനുപയോഗിച്ചിരുന്ന മോട്ടോറാണ് മോഷണം പോയത്. 15 വർഷമായി വീടിനു സമീപത്തുള്ള പുരയിടത്തിലെ കുളത്തിൽ നിന്നായിരുന്നു വെള്ളം വീട്ടിലേക്ക് എടുത്തിരുന്നത്. ഇവിടെ വച്ചിരുന്ന മോട്ടോറാണ് മോഷണം പോയതെന്ന് റോയി വർഗീസ് പറയുന്നു. അടൂർ പൊലീസിൽ പരാതി നൽകി.