
പന്തളം : കരിങ്ങാലി പാടശേഖരത്തിലെ ചിറ്റിലപ്പാടത്ത് കൊയ്ത്ത് ഉത്സവം നടത്തി. പന്തളം തോന്നല്ലൂർ കൃഷി ഓഫീസർ വിപിൻ ഉദ്ഘാടനം ചെയ്യ്തു. പാടശേഖസമതി പ്രസിഡന്റ് എം.പി സുകുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ശാരിശങ്കർ, ജയപ്രകാശ്, കെ.എൻ രാജൻ, സി ആർ സുകുമാരപിള്ള, രാജേഷ്,വർഗീസ് ജോർജ്,കുട്ടൻ നായർ, വത്സമ്മ സാമൂവൽ, സന്തോഷ്,ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങി നിരവധി കർഷകർ പങ്കെടുത്തു. ചിറ്റിലപാടശേഖരത്തിലെ 170 ഓളം ഏക്കറിലാണ് 56 കർഷകർ ചേർന്ന് കൃഷി ഇറക്കിയത്. ഉമ ഇനത്തിൽ പെട്ട വിത്താണ് വിതച്ചത്. കാലാവസ്ഥ അനുകൂലമായതിനാൽ നല്ല വിളവാണ് ലഭിച്ചത്.