29-sunil

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകൾ ചിക്കാഗോയിലെ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ചിലെ സുനിൽ ഐസക്കിന്റെ സഹായത്താൽ മച്ചിപ്ലാവ് സുജി, മേരി പ്രിയ, സിസി സുനിൽ എന്നിവരുടെ കുടുംബങ്ങൾക്കായി നൽകി. വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനവും ഓക്കലോൺ സെന്റ് മേരിസ് ഓർത്തഡോക്‌സ് ചർച്ച് അംഗമായ പി.ഒ.ഫിലിപ്പും,ഫിലോമിന ഫിലിപ്പും ചേർന്ന് നിർവഹിച്ചു. രണ്ട് മുറികളും അടുക്കളയും ഹാളും ടോയ് ലെറ്റും,​ സിറ്റൗട്ടും അടങ്ങിയ 650 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള വീടുകളാണ് നിർമ്മിച്ചു നൽകിയത്. വാർഡ് മെമ്പർ റൂബി സജി,​ പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ ,ഡോ.ബിനു ഫിലിപ്പ് , ഡോ.സിബിൽ ഫിലിപ്പ് ,എം.പി.വർഗീസ്, ഡേവിഡ് പി.ഐ, സാബു.പി.ഐ എന്നിവർ പ്രസംഗിച്ചു.