health

തിരുവല്ല: ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് ഓതറ കുടുംബാരോഗ്യകേന്ദ്രവും നസ്രത്ത് ഫാർമസി കോളേജും ചേർന്ന് ആരോഗ്യ ബോധവത്കരണ ക്ലാസും റാലിയും ഫ്‌ളാഷ് മോബും നടത്തി. മെഡിക്കൽ ഓഫീസർ എസ്.ആർ.അക്ഷര വീണ റാലി ഉദ്ഘാടനംചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കെ.ആർ, ഹെൽത്ത് സൂപ്പർവൈസർ വിജയകുമാർ, നസ്രത്ത് ഫാർമസി കോളേജിലെ ഫിലിപ്പ് ജേക്കബ്, ജയകുമാർ, ജെ.എച്ച്.ഐ. വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, എം.എൽ.എസ്.പി. പാലിയേറ്റീവ് നേഴ്‌സ്, മറ്റ് മെഡിക്കൽ ഓഫീസർമാർ, ആശാപ്രവർത്തകർ, ഫാർമസി കോളേജ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.