കടമ്പനാട് : മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 11 ന് കടമ്പനാട് ജംഗ്ഷനിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ബിനു എന്ന യുവാവ് അസഭ്യം വിളിച്ചത്. വെഹിക്കിൾ ഇൻസ്‌പെക്ടർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് ഏനാത്ത് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.