പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാൾ ഇന്ന് മുതൽ 8 വരെ നടക്കും. ഇന്ന് രാവിലെ 8 .10 ന് പിതൃസ്മൃതി. 10. 30 ന് മൂല്യ വർദ്ധിത ഉല്പന്ന പരിശീലന പരിപാടി കെ.യു ജനീഷ് കുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്യും. 2ന് രാവിലെ 8ന് മൂന്നിന്മേൽ കുർബാന. 6.30ന് കുട്ടികളുടെ കലാപരിപാടി കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. . 3ന് രാവിലെ 8 ന് കാര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലിത്തയുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10ന് ഭദ്രാസന വനിതാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്യും.
4ന് 10ന് മെഡിക്കൽ ക്യാമ്പ്. 10. 30 ന് പ്രത്യാശ പ്രാർത്ഥനാ സംഗമം പരുമല സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക് 2ന് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കും.

5 ന് 10 ന് ഇടവക ദിനം ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യും. 11 ന് സ്റ്റാമ്പുകളുടെയും കറൻസികളുടെയും പ്രദർശനം ജില്ലാ പോസ്റ്റൽ സൂപ്രണ്ട് എസ്. ശ്രീരാജ് ഉദ്ഘാടനം ചെയ്യും. 6. 30ന് ലോക പ്രവാസി സംഗമം മന്ത്രി വി. എൻ .വാസവൻ ഉദ്ഘാടനം ചെയ്യും. പുതുതായി പണിതീർത്ത ഭവനത്തിന്റെ താക്കോൽദാനം ഡോ.എബ്രഹാം മാർ സെറാഫീം നിർവഹിക്കും. 8 ന് വോയിസ് ഒഫ് കൊച്ചിന്റെ മ്യൂസിക്കൽ മെഗാ ഷോ.
6ന് രാവിലെ 10 ന് ക്രിസ്ത്യൻ ഫോക്ക്‌ലോർ പഠന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 7ന് രാവിലെ 8ന് ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന.
8ന് രാവിലെ 8 ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ, ഡോ.ഏബ്രഹാം മാർ സെറാഫീം, മാത്യൂസ് മാർ തേവോദോസിയോസ് എന്നിവരുടെ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന.11 ന് തീർത്ഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പണവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 5ന് ചന്ദനപ്പള്ളി ചെമ്പെടുപ്പ്. വാർത്താ സമ്മേളനത്തിൽ ഫാ. ഷിജു ജോൺ, സെക്രട്ടറി പി. ഡി. ബേബിക്കുട്ടി, ജേക്കബ് ജോർജ് കുറ്റിയിൽ , ജോയൽ ജോർജ്, ലിബിൻ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.