neelakandan-
ചരിഞ്ഞ കോടനാട് നീലകണ്ഠൻ കോന്നി ഇക്കോ ടുറിസം സെന്ററിൽ

കോന്നി: കോന്നി ആനത്താവളത്തിലെ കൊമ്പൻ കോടനാട് നീലകണ്ഠൻ ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെ കുഴഞ്ഞുവീഴുകയായിരുന്നു. എരണ്ടകെട്ടിനെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഏപ്രിൽ 15 നാണ് എരണ്ടകെട്ട് ബാധിച്ചത്. വനംവകുപ്പ് അസിസ്റ്റന്റ് വെറ്രറിനറി സർജൻ ഡോ .ശ്യാംചന്ദ്രൻ, ഡോ ആനന്ദ്, ഡോ. ശശീന്ദ്രദേവ് , ഡോ .സിബി, ഡോ.ബിജു ഗോപിനാഥ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നുചികിത്സ. ഇന്നലെ പാപ്പാൻമാർ മരുന്ന് നൽകുമ്പോഴാണ് കുഴഞ്ഞുവീണത്. മലയാറ്റൂർ വനം ഡിവിഷനിലെ വാടാട്ടുപാറയിൽ നിന്നാണ് ആനയെ വനം വകുപ്പിന് ലഭിച്ചത്. ജഡം ഇന്ന് കുമ്മണ്ണൂരിൽ എത്തിച്ച് കൊല്ലം സതേൺ സർക്കിൾ സി സി എഫ് ഡോ.പി കമലാഹാർ, ഫ്ളയിങ് സ്‌ക്വാഡ് ഡി എഫ് ഒ അജീഷ്, കോന്നി ഡി എഫ് ഒ ആയുഷ്‌കുമാർ കോറി എന്നിവരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.