01-arathil-church
പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാ ഇ​ട​വ​ക​യുടെ 215-ാമത് വലിയ പെരുന്നാളിന് കൊടി​യേ​റ്റുന്നു

പന്തളം: അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാ ഇടവക വലിയ പെരുന്നാളിന് കൊടിയേറി. 4ന് രാവിലെ 7ന് ഗുരുവന്ദനം. 9.30 ന് സ്‌നേഹ വിരുന്ന് ,6.30 ന് കലാസന്ധ്യ . 8 ന് കഥാപ്രസംഗം.5ന് രാവിലെ 9 ന് ആക്കനാട്ടു തുണ്ടിൽ തോമസ് കത്തനാരുടെ 50​ാം ചരമ ജുബിലി സമാപനം. റവ.ഫാ മാത്യു എബ്രഹാം കാരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.10.30 ന് ചെമ്പെടുപ്പ് ,വൈകിട്ട് 5ന് ചെമ്പെടുപ്പ് സംഗമം. 6.15ന് ചെമ്പെടുപ്പ് റാസ. 6ന് രാവിലെ 5.30 ന് പെരുന്നാൾ സന്ധ്യാ നമസ്‌കാരം 6.30 ന് പ്രദിക്ഷിണം, 9.30 ന് ' ആകാശവിസ്മയ കാഴ്ച, വാദ്യമേള ഡിസ്‌പ്ലെ, 7ന് രാവിലെ10 ന് സാംസ്‌കാരിക സമ്മേളനത്തിൽ ഫാ.മാത്യു എബ്രഹാം കാരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ബ്ലസിക്ക് പുരസ്കാരം നൽകും. വികാരി ഫാ. മാത്യു എബ്രഹാം കാരയ്ക്കൽ, പി.പി. ജോർജ്, ബന്നി മാത്യു, പി.കെ. ജോളി പുഷ്പക്,ജോസ് ജോർജ്, പി.പി. ജോൺ,ജോബി ജോയി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.