
പത്തനംതിട്ട : ഡോ.നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ പുരസ്കാരം കവി ഗിരീഷ് പുലിയൂരിന് കവി കുരീപ്പുഴ ശ്രീകുമാർ നൽകി. കരിങ്കുയിലും കണിവെള്ളരിയും എന്ന
കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ഫൗണ്ടേഷൻ പ്രസിഡന്റ് എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. പത്തനംതിട്ട നഗരസഭാ അദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ഡോ.മാത്യൂസ് വാഴക്കുന്നം, സുജാത കെ.പിള്ള, കടമ്മനിട്ട കരുണാകരൻ, മായ ഹരിശ്ചന്ദ്രൻ, കൈപ്പട്ടൂർ തങ്കച്ചൻ, അഡ്വ.സുരേഷ് സോമ, വിനോദ് ഇളകൊള്ളൂർ, പ്രൊഫ.ഡി.പ്രസാദ് എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ അംഗം സുഖദ മുരളീധർ സ്വാഗതവും ട്രഷറർ അനു അന്ത്യാളൻകാവ് നന്ദിയും പറഞ്ഞു.