മല്ലപ്പള്ളി : ശക്തമായ കാറ്റിലും മഴയിലും ആൽമരം ഒടിഞ്ഞു വീണ് വാട്ടർ അതോറിറ്റി ജീവനക്കാരന് പരിക്ക്. ആറ്റിങ്ങൽ ആലംകോട് സ്വദേശി ഭരത് നിവാസിൽ ഭരത് രാജ്. പി.എസ് ( 30) നാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ പവ്വത്തിപ്പടി ജംഗ്ഷനിൽ നിന്ന ആൽമരമാണ് വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.