കോഴഞ്ചേരി: പമ്പാ ജലസേചന പദ്ധതിയുടെ വലതുകര കനാലിൽ ലോട്ടറി വില്പനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. കവിയൂർ കടമാൻകുളം സ്വദേശി മത്തായിക്കുട്ടി (56)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം പുല്ലാട് പാലത്തിന് സമീപമുള്ള കനാലിലാണ് മൃതദേഹം കണ്ടത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. കോയിപ്രം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.