
തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് ഫാദർ ജോജി എം.ഏബ്രഹാം കൊടിയേറ്റി. 3മുതൽ 7 വരെയാണ് പെരുന്നാൾ. മൂന്നിന് 7ന് മണിപ്പുഴ റാസ, നാലിന് 7ന് അഴിയിടത്തുചിറ റാസ, അഞ്ചിന് രാവിലെ 8ന് ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലിത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബ്ബാന, വൈകിട്ട് 7ന് പെരിങ്ങര റാസ, ആറിന് 4ന് തോണിക്കടവ് റാസ, വൈകിട്ട് 6ന് ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, 8ന് ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, 7ന് രാവിലെ 8ന് മൂന്നിന്മേൽ കുർബാന, വൈകിട്ട് നാലിന് പള്ളിയിൽനിന്ന് റാസ.