venmoney

വെണ്മണി : മുന്നറിയിപ്പില്ലാതെ വെണ്മണി പഞ്ചായത്തിലെ പാലിയേറ്റിവ് പ്രവർത്തനം നിറുത്തിയതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളായ ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ മനോഹരൻ മണക്കാല ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് പ്രവർത്തനം നിറുത്തിവച്ചതോടെ പഞ്ചായത്തിലെ നിരാലംബരായ രോഗികളുടെ സ്ഥിതി കൂടുതൽ ദയനീയമായെന്നും എത്രയും വേഗം പ്രവർത്തനം പുനസ്ഥാപിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൂര്യ അരുൺ, അംഗങ്ങളായ രാധമ്മ.പി, ഉമാദേവി, മനോജ് എം.മുരളി എന്നിവർ പങ്കെടുത്തു.