സ്ഥാനക്കയറ്റ നടപടികൾ വൈകുന്നത് കാരണം
കൊല്ലം: പാരിപ്പള്ളി മെഡി. ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി 29 അനദ്ധ്യാപക തസ്തിക സൃഷ്ടിച്ച് നാല് മാസം കഴിഞ്ഞിട്ടും നിയമിച്ചത് വെറും നാല് ഡോക്ടർമാരെ മാത്രം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റ നടപടികൾ വൈകുന്നതാണ് പ്രശ്നം. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്ത അസി. പ്രൊഫസർ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനും നടപടികളില്ല.
പ്ലാസ്റ്റിക് സർജറി അസി. പ്രൊഫസർ, നെഫ്രോളജി അസി. പ്രൊഫസർ, ഒഫ്താൽമോളജി പ്രൊഫസർ, അനസ്തേഷ്യോളജി പ്രൊഫസർ എന്നിവരുടെ നിയമനം മാത്രമാണ് ഇതുവരെ നടന്നത്. രോഗികൾക്ക് ഏറെ പ്രയോജം ചെയ്യുന്ന നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ പുതിയ ചികിത്സാ വിഭാഗങ്ങൾ ആശുപത്രിയിൽ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നെഫ്രോളജി ഒഫ്താൽമോളജി, പ്ലാസ്റ്റിക് സർജറി എന്നിവയിൽ മാത്രമാണ് നിയമനം നടന്നത്. മൂന്ന് വിഭാഗങ്ങളിലും ഓരോ ഡോക്ടർമാർ മാത്രമായതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ഒ.പി പ്രവർത്തിക്കുന്നുള്ളു.
കഴിഞ്ഞ ഡിസംബറിൽ നവകേരള സദസിനോടനുബന്ധിച്ച് കൊല്ലത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പാരിപ്പള്ളി അടക്കം വിവിധ മെഡിക്കൽ കോളേജുകളിൽ പുതിയ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ ഉത്തരവും ഇറങ്ങി. കഴിഞ്ഞമാസം നിലവിൽ വന്ന തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണ് നിയമനം വൈകുന്നതിന്റെ കാരണമായി ഇപ്പോൾ പറയുന്നത്.
വിഭാഗം, അനുവദിച്ച അദ്ധ്യാപക തസ്തിക, നടന്ന നിയമനം
അനസ്തേഷ്യോളജി
പ്രൊഫസർ-1, 1
എമർജൻസി മെഡിസിൻ
അസോ. പ്രൊഫസർ-1,0
അസി. പ്രൊഫസർ- 1, 0
സീനിയർ റെസിഡന്റ്- 2, 0
ഇ.എൻ.ടി
പ്രൊഫസർ-1,0
ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി
പ്രൊഫസർ- 1, 0
ഒഫ്താൽമോളജി
പ്രൊഫസർ -1, 1
അസോ. പ്രൊഫസർ- 1,0
പീഡിയാട്രിക്സ്
സീനിയർ റെസിഡന്റ്- 1,0
പത്തോളജി
അസോ. പ്രൊഫസർ- 1,0
അസി. പ്രൊഫസർ- 1,0
ഫാർമക്കോളജി
പ്രൊഫസർ- 1,0
ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ
അസി. പ്രൊഫസർ-1,0
സീനിയർ റെസിഡന്റ്- 1,0
സൈക്യാട്രി
അസോ. പ്രൊഫസർ- 1,0
റേഡിയോ ഡയഗ്നോസിസ്
പ്രൊഫസർ-1,0
കാർഡിയോളജി
പ്രൊഫസർ-1,0
അസി. പ്രൊഫസർ-2,0
നെഫ്രോളജി
അസോ.പ്രൊഫസർ- 1, 1
അസി. പ്രൊഫസർ-2,0
ന്യൂറോളജി
അസോ. പ്രൊഫസർ- 1,0
അസി. പ്രൊഫസർ-1,0
ന്യൂറോ സർജറി
അസോ. പ്രൊഫസർ- 1,0
അസി. പ്രൊഫസർ-1,0
പ്ലാസ്റ്റിക് സർജറി
അസി. പ്രൊഫസർ-2,1