കൊല്ലം: ലോക വൃക്കദിനത്തോടനുബന്ധി​ച്ച് പാരിപ്പള്ളി മെഡിക്കൽകോളേജിൽ സംഘടിപ്പിച്ച പരിപാടി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെഫ്രോളജി അസിസ്റ്റന്റ് ഡോ.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ഇൻഡ്യൻ ഐക്കൺ ആൻഡ് ഇന്ത്യൻ ഗ്ലോറി അവാർഡ് ജേതാവും ഫിറ്റ്നസ് കോച്ചും കൊല്ലം സ്നേഹ തണൽ പ്രസിഡന്റുമായ സീനമുരുകൻ വ്യായാമത്തിലൂടെയും ഭക്ഷണരീതിയിലൂടെയും വൃക്കരോഗങ്ങളെ ഏങ്ങിനെ പ്രതിരോധിക്കാം എന്ന് ബോധവത്കരണ ക്ലാസെടുത്തു. 10 നിർധനരായ രോഗികൾക്ക് ധനസഹായവും നൽകി. ഹെഡ് നേഴ്സ് ശ്രീകുമാരി സ്വാഗതവും എച്ച്.ഒ.ഡി ഡോ.സിബിത്ത്യു നന്ദിയും പറഞ്ഞു.