
കൊല്ലം: പൗരത്വ നിയമഭേദഗതിയുടെ പേരിൽ വോട്ടിനായി ഇല്ലാക്കഥകൾ മെനഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഷൈനു പറഞ്ഞു. ജില്ലാ വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യവേദി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. പി.കെ.സുധീർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ, ദക്ഷിണ മേഖല സംഘടന സെക്രട്ടറി പുത്തൂർ തുളസി, ജില്ലാ ജനറൽ സെക്രട്ടറി ഓച്ചിറ രവികുമാർ, ജില്ലാ സെക്രട്ടറി ജയൻ പട്ടത്താനം, എൻ.ഹരിഹര അയ്യർ, തലവൂർ ഗോപാലകൃഷ്ണൻ,
എസ്.കെ.ദീപു തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വിജയ മോഹനൻ, ശശിധരൻ പിള്ള (രക്ഷാധികാരി) അഡ്വ. പി.കെ.സുധീർ (പ്രസിഡന്റ്), ടി.എസ്.ഹരിശങ്കർ (വൈസ് പ്രസിഡന്റ്), ഹരിഹര അയ്യർ, രവീന്ദ്രൻ നായർ, രമേശ് ബാബു, ഡോ. സുഭാഷ് കുറ്റിശേരി, മോഹനൻ തെക്കേകാവ്, ശംഭു, എം.വിൻസെന്റ് (വൈസ് പ്രസിഡന്റ്), രവികുമാർ ഓച്ചിറ, ഹരികുമാർ പുനലൂർ (ജനറൽ സെക്രട്ടറി), രാജൻ (ട്രഷറർ), എസ്.കെ.ദീപു, എ.പി.ഗോപകുമാർ, ജയൻ പട്ടത്താനം, സജി ആർച്ചൽ (സെക്രട്ടറി), ഗോപാല കൃഷ്ണൻ (സമിതി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.