phiot
സേവനം പ്രവാസി അസോസിയേഷന്റെ കേരള ഘടകമായ സേവനം കേരളയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കായിക്കര രജി നിർവഹിക്കുന്നു

കരുനാഗപ്പള്ളി : സേവനം പ്രവാസി അസോസിയേഷന്റെ കേരള ഘടകമായ സേവനം കേരളയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കായിക്കര രജി നിർവഹിച്ചു. ധീവരസഭാ ഹാളിൽ കൂടിയ യോഗത്തിൽ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. ശരത്ചന്ദ്രൻ, സജു ഇടക്കാട്, സുധാകരൻ , പ്രസേനൻ എന്നിവർ സംസാരിച്ചു. കനക സബേശ പണിക്കർ സ്വാഗതവും ഷിബു നന്ദിയും പറഞ്ഞു. ഭാരവാഹികളായി കൊല്ലം ഉണ്ണിക്കൃഷ്ണൻ പുത്തൻ പറമ്പിൽ (പ്രസിഡന്റ്), ശശി, പ്രകാശ് പുത്തൻ നട (വൈസ് പ്രസിഡുമാർ), കനകപണിക്കർ ( സെക്രട്ടറി), ഷാജിലാൽ, ഷിബു , ഷാജികുമാർ (ജോയിന്റ് സെക്രട്ടറിമാർ) , പ്രസേനൻ ( ട്രഷറർ), മഞ്ജു ഷാജി (വനിതാ പ്രസിഡന്റ്) , എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.