ഓടനാവട്ടം: കട്ടയിൽ പാലയ്ക്കോട്ടു ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് നാളെ വൈകിട്ട് 6.30ന് തൃക്കൊടിയേറ്റ്. ക്ഷേത്രം തന്ത്രി നാരായണര് പണ്ടാരത്തിലും മേൽശാന്തി ബൈജു നാരായണൻ പോറ്റിയും മുഖ്യ കാർമ്മികത്വം വഹിക്കും. നാളെ രാവിലെ പതിവ് പൂജകൾക്ക് പുറമേ 11.35ന് അന്നദാനം, വൈകിട്ട് 5.05ന് താലപ്പൊലി ഘോഷയാത്ര, 5.15ന് തോറ്റം പാട്ട്,( പെരുമൺ കെ.രാജേന്ദ്രൻ പിള്ളയും സംഘവും ), 6.20ന് ദീപാരാധന,6.30ന്കൊടിയേറ്റ്,7.30ന് നൃത്ത സന്ധ്യ, തുടർന്ന് തോറ്റം പാട്ട്, നടയടക്കൽ. 4ന് 12.30ന് അന്നദാനം, രാത്രി 9 മുതൽ നാടകം (നേരം ).

5ന് രാത്രി 8ന് തോറ്റംപാട്ട് ,8.35ന് തിരുവാതിര, 9ന് ഓംകാര താള ചുവട്. 6ന് 12.30ന് അന്നദാനം, രാത്രി 8.45ന് നൃത്താഞ്‌ജലി ,

7ന് രാവിലെ 7.5ന് ആത്മീയ പ്രഭാഷണം ( ചന്ദ്രൻ പിള്ള, വട്ടമൺ തറ ),12.30ന് അന്നദാനം, രാത്രി 7ന് കൈകൊട്ടിക്കളി,8.45ന് കഥാപ്രസംഗം (അന്നൂർ മുരളി ),

8ന് 11.45ന് അന്നദാനം, വൈകിട്ട് 6ന് കലാ സന്ധ്യ,7ന് ഐശ്വര്യ പൂജ,8.45ന് നൃത്ത സന്ധ്യ.

9ന് രാവിലെ 6.30ന് അശ്വതി പൊങ്കാല, 6.45ന് ആത്മീയ പ്രഭാഷണം ( മേൽശാന്തി ബൈജു നാരായണൻ പോറ്റി ), 9മുതൽ ഉത്സവ സദ്യ, വൈകിട്ട് 6ന് ഓട്ടൻ തുള്ളൽ,

രാത്രി 8.45ന് നാടകം രണ്ട് നക്ഷത്രങ്ങൾ,രാത്രി 10ന് പള്ളിവേട്ട.

10ന് രാവിലെ 9മുതൽ ഉത്സവ സദ്യ, ഉച്ചക്ക് 2.30ന് തോറ്റം പാട്ട് സമാപനം, വൈകിട്ട് 3ന് കുത്തിയോട്ടം, ( ജയകൃഷ്ണൻ ആശാനും സംഘവും ),3.30മുതൽ കുട്ടികളെ എടുത്തു തൂക്കം, അമ്മ തൂക്കം, പ്രാ തൂക്കം( ദേവീദാസൻ, കളരി ആശാൻ ), 4ന് ഓട്ടൻ തുള്ളൽ,4.30 മുതൽ കെട്ടു കാഴ്ചകൾ,

രാത്രി 9ന് ആറാട്ട്, കൊടിയിറക്ക്, 9.30 മുതൽ മെഗാഷോ.

വിശദവിവരങ്ങൾക്ക് 9895808212,0474 2498151 എന്നീ നമ്പരുകളിൽ ക്ഷേത്രവുമായി ബന്ധപ്പെടാൻ കഴിയുമെന്ന്

ഭാരവാഹികൾ അറിയിച്ചു.