
പരവൂർ: സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ 16-ാമത് പൊതുയോഗം ഫൈ൯ ആർട്സ് സൊസൈറ്റി ഹാളിൽ ഫെഡറേഷ൯ ഒഫ് സീനിയർ സിറ്റിസൺസ് അസോസിയേഷ൯സ്, കേരളയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ലതാംഗൻ മരുത്തടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ഗുരുദാസ് അദ്ധ്യക്ഷനായി. ഔദ്യോഗിക ഭാരവാഹികളായി എൻ.ഗുരുദാസൻ (പ്രസിഡന്റ്), കെ.സദാനന്ദൻ (വർക്കിംഗ് പ്രസിഡന്റ്), ജെ.വിജയകുമാരക്കുറുപ്പ് (വൈസ് പ്രസിഡന്റ്), കെ.ജയലാൽ (സെക്രട്ടറി), വി.കെ.ശാന്ത തിലകൻ (ജോയിന്റ് സെക്രട്ടറി), എം.സി.ജയചന്ദ്രൻ (ട്രഷറർ), വി.രാജു (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. കെ.ശശിധരൻ, കെ.എ.റഹിം, കെ.ശ്രീധരൻ, കെ.ശാർങധരൻ, ഡി.സുരേന്ദ്രൻ, ജി.ശ്യാമകുമാരൻ, കെ.രാജൻ, യു.അനിൽകുമാർ, എസ്.രാജീവൻ ഉണ്ണിത്താൻ, വി.സരസ്വതി, വി.ഗോപാലകൃഷ്ണപിള്ള എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.