ഓച്ചിറ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയോഷൻ കരുനാഗപ്പള്ളി ഈസ്റ്റ് മേഖലയുടെ നേതൃത്വത്തിൽ അനുസ്മരണവും എെഡി കാർഡ് വിതരണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ഉദയൻ കാർത്തിക അദ്ധ്യക്ഷനായി. മേഖല പി.ആർ.ഒ നിസാർ ആവണി അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ അനുസ്മരണം മുൻ സംസ്ഥാന പ്രസിഡന്റ് ബി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ മുൻ സംസ്ഥാന സെക്രട്ടറി കെ. അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. എെഡി കാർഡ് വിതരണം ചലച്ചിത്ര ഛായാഗ്രാഹകൻ കെ.പി നമ്പ്യാതിരി നിർവഹിച്ചു. ജില്ലാ വെൽഫയർ ട്രസ്റ്റ് ചെയർമാൻ രാജശേഖരൻ നായർ, മുരളി അനുപമ, ചന്ദ്രബാബു, സനോജ്, സോമൻ റെയൻബോ, റെജി പ്രയാർ, സഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. നേതൃത്വ പഠനക്ലാസ് സുരേന്ദ്രൻ വള്ളിക്കാവ് നയിച്ചു. മേഖല ട്രഷറർ സുനിൽ ക്ലിയർ നന്ദി പറഞ്ഞു.