photo
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ സ്വീകരണ പരിപാടി പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുകയാണെന്ന് പി.എസ്. സുപാൽ എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം ആലുംകടവിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രഭരണ കൂടത്തിന്റെ വർഗ്ഗീയ പ്രീണന നയങ്ങളെ എതിർക്കുന്ന മുഖ്യമന്ത്രിമാരെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു തുറങ്കിൽ അടയ്ക്കുന്ന കിരാത ഭരണ രീതിയാണ് കേന്ദ്ര സർക്കാർ തുടരുന്നത്. ഇതിനെതിരെ രാജ്യത്ത് അതിശക്തമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നതെന്നും സുപാൽ പറഞ്ഞു. പഠിപ്പുര ലത്തീഫ് അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി എ.എം.ആരിഫ്, സൂസൻകോടി, അഡ്വ.എം.എസ്.താര, ആർ.സോമൻപിള്ള, പി.കെ.ബാലചന്ദ്രൻ, അഡ്വ.ബി.ഗോപൻ, പി.കെ.ജയപ്രകാശ്, പുഷ്പാംഗദൻ, കരുമ്പാലിൽ സദാനൻ, അബ്ദുൽസലാം അൽഹന എന്നിവർ സംസാരിച്ചു.