
പൂതക്കുളം: ചെമ്പകശേരി ഹയർ സെക്കൻഡറി സ്കൂളിലെ 2022 -24 സ്റ്റുഡൻസ് പൊലീസ് കേഡറ്റ്സ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പരവൂർ എസ്.എച്ച്.ഒ ജെ.എസ്.പ്രവീൺ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മോഹനൻ പിള്ള, പ്രഥമ അദ്ധ്യാപിക ജെ.വി.ഗീത, എ.എൻ.ഒ വൈ.സാബു, സ്കൂൾ മാനേജർമാരായ കൃഷ്ണവേണി, ഉദയകുമാരി, പിടിഎ പ്രസിഡന്റ് ദിലീപ് കുമാർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സൂരജ്, ഇന്ദുലേഖ, ഡി.ഐ.ഷീജ എന്നിവർ പങ്കെടുത്തു.