
കൊല്ലം: എസ്.എൻ.ഡി.പി യോഗം മരുത്തടി 603-ാംനമ്പർ ശാഖാ യോഗത്തിലെ പ്രതിഷ്ഠാ വാർഷികവും നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ നിർവഹിച്ചു. ശാഖ പ്രസിഡന്റ് പുഷ്പരാജൻ അദ്ധ്യക്ഷനായി. കൗൺസിലർ പി.സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു, പ്രൊഫഷണൽ കോഴ്സുകൾ എന്നിവയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളായ എസ്.ജെ.താരുണ്യ, കെ.വി.പാർത്ഥിപൻ, ഡോ.അഞ്ചുസുദർശനൻ, ഡോ.എസ്.സുവർണ, ഡോ.ശ്രീജ, ഡോ.ബി.എസ്.ടീന, എസ്.ധനൂപ്, കെ.അയന, ജി.പാർവതി എന്നിവരെ ആദരിച്ചു. യൂണിയൻ കൗൺസിൽ അഡ്വ.എസ്.ഷേണാജി, അമ്പിളി ചന്ദ്രൻ, പ്രൊഫ.സുലേഖ, സജിത, അനിത, സുലഭ, തമ്പിരാജൻ എന്നിവർ സംസാരിച്ചു. യോഗത്തിന് കോട്ടക്കൽ ബാബു സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.