കൊല്ലം: ജവഹർ ബാലഭവനിലെ രണ്ട് മാസത്തെ അവധിക്കാല കലാപരിശീലന ക്ലാസുകൾക്ക് നാളെ തുടക്കമാകും. രാവിലെ 11ന് ബാലഭവൻ ഓഡിറ്റോറിയത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബാലഭവൻ ചെയർമാൻ എസ്.നാസർ അദ്ധ്യക്ഷനാകും. വൈസ് ചെയർമാൻ പ്രകാശ് ആർ.നായർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, പി.ഡി.ജോസ്, ബീനാ സജീവ്, ഗിരിജാ സുന്ദരൻ മാനേജർ ഡി.രാജീവ് എന്നിവർ സംസാരിക്കും. 14 കലാ വിഷയങ്ങളിലാണ് പരിശീലനം. പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസുകൾ നയിക്കും. രാവിലെ 10 മുതൽ ഒന്നുവരെയാണ് ക്ലാസുകൾ. വാഹന സൗകര്യവും ഉണ്ട്. ക്ലാസുകൾക്ക് പുറമെ കുട്ടികളുടെ വൈജ്ഞാനിക-മാനസിക വികാസത്തിന് സഹായകമായ സംവാദങ്ങൾ, കലാവിഷ്‌ക്കാരങ്ങൾ എന്നിവ സംഘടിപ്പിക്കും.