കൊട്ടാരക്കര: കൊട്ടാരക്കര കരാട്ടെ ക്ളബ്ബിന്റെയും അലൻ തിലക് ഷിട്ടോറ്യൂ കരാട്ടെ സ്കൂളിന്റെയും നേതൃത്വത്തിലുള്ള അവധിക്കാല കരാട്ടെ ക്ളാസുകൾ നാളെ തുടങ്ങും. കൊട്ടാരക്കര, പുത്തൂർ, ഏനാത്ത്, തലവൂർ സെന്ററുകളിൽ രാവിലെ 8ന് പരിശീലനം ആരംഭിക്കും. കേരള കരാട്ടെ അസോസിയേഷന്റെ അംഗീകാരുമുള്ള ക്ളാസുകൾ സേഫ്ടി ഫിറ്റ്നസ് ഉപകരണങ്ങളോടെയാണ് പരിശീലിപ്പിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ബാച്ചുകൾ സൗകര്യപ്രദമായ സമയങ്ങളിൽ ക്രമീകരിച്ചുനൽകുമെന്ന് മുഖ്യ പരിശീലകരായ സി.ശേഖറും ശ്രീകലാ ശേഖറും അറിയിച്ചു. ഫോൺ : 9495700880, 9656194085