photo
അംബേദ്ക്കർ സ്മൃതി സംഗമം പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ഭരണഘടനാ ശില്പി ബി.ആർ.അംബേദ്കറെ അനുസ്മരിക്കുന്നതിനായി കരുനാഗപ്പള്ളി അസംബ്ലി മണ്ഡലം പട്ടികജാതി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ഭൂപണയ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടി പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ ജി.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. കുട്ടപ്പൻ അദ്ധ്യക്ഷനായി. എം.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.പി.കെ.ബാലചന്ദ്രൻ ,അബ്ദുൽസലാം തുടങ്ങിയവർ സംസാരിച്ചു.