അഞ്ചൽ: കെ.എസ്.കെ.ടി.യു., ബി.കെ.എം.യു, പി.കെ.എസ് എന്നീ കർഷക സംഘടനകളുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് ആയൂരിൽ സംയക്ത കർഷക മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു. സി.പി.എം അഞ്ചൽ ഏരിയാ കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സുജായി അദ്ധ്യക്ഷത വഹിച്ചു. ജ്യോതി വിശ്വനാഥ്, ബി. മുരളി, ഷൈലജ, സ്വപ്നജയകുമാർ, അമൽ വർഗ്ഗീസ്, കെട്ടിടത്തിൽ മുരളി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബാബു ചാക്കോ (പ്രസിഡന്റ്), ബി. മുരളി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.