അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പെരുങ്ങള്ളൂർ ഐസ് പ്ലാന്റിന് സമീപം നിലം മണ്ണിട്ട് നികത്തുന്നതിനെതിരെ അടിയന്തര നടപടി വേണമെന്ന് സി.പി.എം ആയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങളായി നിലം നികത്തൽ തുടരുകയാണ്. ഇപ്പോഴും കൃഷി അവശേഷിക്കുന്ന നെല്ലിത്താനം-കൊടിഞ്ഞൽ ഏലകളുടെ സംഗമ സ്ഥലത്താണ് നിലം നികത്തൽ നടക്കുന്നത്. അവധി ദിവസങ്ങളാണ് നിലംനികത്താൻ തിരഞ്ഞെടുക്കുന്നത്. ഇതിനെതിരെ അടിയന്തരമായി നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.എം ആയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽ വർഗ്ഗീസ് പറഞ്ഞു.