pp

കുണ്ടറ: കേരള വിശ്വകർമ്മസഭയുടെ 21-ാം വാർഷിക തിരഞ്ഞെടുപ്പ് സമ്മേളനം കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ മുൻ ഡി.ജി.പിയും പൊലീസ് കംപ്ലൈന്റ് അതോറിട്ടി അംഗവുമായ

കെ.പി.സോമരാജൻ ഉദ്ഘാടനം ചെയ്തു. സഭ സംസ്ഥാന പ്രസിഡന്റ് പ്രഭാകരൻ വലിയോറ അദ്ധ്യക്ഷനായി. മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ദിനേശ് വർക്കല അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഹരി, മുൻ രക്ഷാധികാരി എം.കെ.ദാസപ്പൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കണ്ണങ്കര എന്നിവർ സംസാരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അജിത്ത് മഞ്ഞാടിത്തറ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംഘടനാ പ്രമേയം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ.ചന്ദ്രശേഖരനും ഭാവി നയരേഖ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ.മുരളി മോഹനനും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജിത് മഞ്ഞാടിത്തറ സ്വാഗതവും സംസ്ഥാന ട്രഷറർ രാജു ടി.പി.കുന്നമംഗലം നന്ദിയും പറഞ്ഞു. ഭാരവാഹികളായി ദിനേശ് വർക്കല (പ്രസിഡന്റ്), ടി.എൻ.ചന്ദ്രശേഖരൻ, ഇ.കെ.മുരളിമോഹൻ (വൈസ് പ്രസിഡന്റുമാർ), ജെ.പ്രശാന്ത് (ജനറൽ സെക്രട്ടറി), എ.പി.രാധാകൃഷ്ണൻ, സി.പി.സുബ്രഹ്മണ്യൻ (

ജോയിന്റ് സെക്രട്ടറി), രാജു കുന്നമംഗലം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.