vv
തൊളിക്കുഴി സാധു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മൗലവി ടി.എ.മുഹമ്മദ് അലി മന്നാനി നിർവഹിക്കുന്നു

കടയ്ക്കൽ: തൊളിക്കുഴി സാധു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് പ്രവർത്തനങ്ങൾ ആരംഭിച്ചു. റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മൗലവി ടി.എ.മുഹമ്മദലി മന്നാനി നിർവഹിച്ചു.

വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, ചികിത്സാ സഹായം എന്നിവ വിതരണം ചെയ്തു.
സാധു സംരക്ഷണ സമിതി പ്രസിഡന്റ് എ.നിസാമുദ്ദീൻ തോപ്പിൽ അദ്ധ്യക്ഷനായി.

ജനറൽ സെക്രട്ടറി എ.ജാഫർ ഖാൻ, ഭാരവാഹികളായ തോപ്പിൽ താജുദ്ദീൻ, എം.തമീമുദ്ദീൻ, എ.എം. ഇർഷാദ്, എ.നിസാറുദ്ദീൻ, എ.ജാഫർ മൗലവി, എ.ഫസിലുദീൻ തോപ്പിൽ, എ.ഷാജഹാൻ എന്നിവർ സംസാരിച്ചു.നുറിൽ പരം വീടുകളിൽ ആയിരം രൂപയുടെ ഭക്ഷ്യധാന്യക്കിറ്റുകൾ വീതം സമിതി പ്രവർത്തകർ നേരിട്ടത്തിച്ചു.