kunjumol-66

കൊട്ടാരക്കര: നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. തലച്ചിറ നിരപ്പിൽ ആനി ഭവനിൽ കുഞ്ഞുമോളാണ് (66) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 ഓടെ തലച്ചിറ അമ്പലം റോഡിലായിരുന്നു അപകടം. ഉടൻ തലച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. കാർ ഓടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്നവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മകൾ: ആനി. മരുമകൻ: ഷിബു.