കൊട്ടാരക്കര: പുലമൺ റെയിൻബോ നഗർ റസിഡന്റ്സ് അസോസിയേഷന്റെയും അടൂർ ചായലോട് മൗണ്ട് സീയോൻ മെഡിക്കൽ കോളജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ 10ന് റെയിൻബോ നഗറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ 9.30ന് നീലാംവിള കിഴക്കതിൽ കെ.ജോർജിന്റെ ഭവനാങ്കണത്തിൽ നടക്കുന്ന ക്യാമ്പ് മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ് ഉദ്ഘാടനം ചെയ്യും. റെയിൻബോ നഗർ പ്രസിഡന്റ് ഷിജു മാത്യു അദ്ധ്യക്ഷനാകും. മൗണ്ട് സീയോൻ മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്രണ്ട് സൂസമ്മ ജോയി ആമുഖ പ്രഭാഷണം നടത്തും. സെന്റ് ഗ്രിഗോറിയോസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ.സുമി അലക്സ് , വാർഡ് മെമ്പർ സുനി പി.ബാബു എന്നിവർ സംസാരിക്കും. നഗ‌ർ സെക്രട്ടറി പി.ജോൺ സ്വാഗതവും ട്രഷറർ ആർ.പ്രസാദ് നന്ദിയും പറയും. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ ഷുഗർ കോളസ്ട്രോൾ പരിശോധനയും നടക്കും.