ahammad-

ഇരവിപുരം: സെറിബ്രൽ പാൾസി രോഗം ബാധിച്ച ഒമ്പത് വയസുകാരന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ നിർദ്ധനരായ മാതാപിതാക്കൾ വിഷമിക്കുന്നു. കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ 65 കിടന്റയ്യത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജാബിർ - ജാസ്മി ദമ്പതികളുടെ മകനായ അഹമ്മദ് സഹലാണ് (9) ദുരിതങ്ങളോട് മല്ലിടുന്നത്.

ജനിച്ച നാൾ മുതൽ ട്യൂബ് വഴിയാണ് ആഹാരം നൽകുന്നത്. നടക്കാനോ എഴുന്നേറ്റ് ഇരിക്കാനോ കഴിയില്ല. കിടക്കയിൽ കഴിയുന്നതിനാൽ എപ്പോഴും മാതാപിതാക്കൾ അടുത്തുണ്ടാകണം. അതിനാൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ജീവനക്കാരനായ പിതാവിന് ജോലിക്ക് പോകാനും കഴിയുന്നില്ല. സ്വന്തമായുണ്ടായിരുന്നതെല്ലാം മകന്റെ ചികിത്സയ്ക്ക് ചെലവഴിച്ചു.

ഇപ്പോൾ വീട്ടുവാടക കൊടുക്കാൻ പോലും കഴിയാതെ വീട് ഒഴിയേണ്ട സ്ഥിതിയിലാണ്. മകന് ലഭിക്കുന്ന പെൻഷൻ മാത്രമാണ് ഏക വരുമാനം. പണമില്ലാത്തതിനാൽ കുട്ടിയുടെ ചികിത്സയും മുടങ്ങി. സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ പള്ളിമുക്ക് ശാഖയിൽ അഹമ്മദ് സഹലിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 520481034803589. ഐ.എഫ്.എസ്.സി കോഡ്: യു.ബി.ഐ.എൻ 0900893. ഗൂഗിൾ പേ: 9037120141. ഫോൺ പേ: 730 6588814.