പോരുവഴി : പോരുവഴി പടിഞ്ഞാറ് യു.ഡി. എഫ് മണ്ഡലം കൺവെൻഷൻ നടത്തി. മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എ. അൻസാറുദീൻ ഉദ്ഘാടനം ചെയ്തു. യു.ഡി .എഫ് ചെയർമാൻ സുബൈർപുത്തൻപുര അദ്ധ്യക്ഷനായി. യു.ഡി. എഫ് നേതാക്കളായ എം.വി. ശശികുമാരൻ നായർ, ഉല്ലാസ് കോവൂർ, പി. കെ. രവി,ഗോകുലം അനിൽ, കാരക്കാട്ട് അനിൽ, കെ.സുകുമാരപിള്ള, സുഹൈൽ അൻസാരി,തോപ്പിൽ ജമാൽ,ആയിക്കുന്നം അസിസ്,ഹുസൈൻ പോരുവഴി,പറമ്പിൽ സുബൈർ, ചക്കുവള്ളി നസീർ, പദ്മസുന്ദരൻ പിള്ള,അർത്തിയിൽ അൻസാരി, സച്ചിദാനന്ദൻ നായർ,റിയാസ് പറമ്പിൽ,ലതാരവി,റഹിം നാലുതുണ്ടിൽ, അസുറാബീവി, സദാശിവൻ പിള്ള, ബാബു ഹനീഫ് തുടങ്ങിയവർ സംസാരിച്ചു.